തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുന്നതായി സ്വപ്ന സുരേഷിന്റെ പേരിലുള്ള ശബ്ദ സന്ദേശം. രേഖപ്പെടുത്തിയ മൊഴി വായിച്ചുനോക്കാൻ അനുവദിയ്ക്കുന്നില്ലെന്നും, മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നൽകിയതായും സ്വപ്നയുടേത് എന്ന് പേരിൽ പ്രചരിയ്ക്കുന്ന ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	ഇന്നലെ രാത്രിയൊടെ ഒരു സ്വകര്യ വെബ്‌പോർട്ടലാണ് സ്വപ്നയുടേത് എന്ന് സംശയിയ്ക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. 'മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടന്ന് മറിച്ചുനോക്കി ഒപ്പിടൻ പറയുകയാണ് ചെയ്യുന്നത്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിയ്ക്കുവേണ്ടി വിലപേശൽ നടത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞു. താൻ ഒരിയ്ക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് പറഞ്ഞു' എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.
	 
	എന്നാൽ ശബ്ദരേഖ സ്വപ്നയുടേത് തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ആണെങ്കിൽ ആർക്കാണ് സന്ദേശം അയച്ചത് എന്നത് വ്യക്തമല്ല. ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് അഭിഭാഷകനെ കാണാനും ജയിലിൽ ഫോണിൽനിന്നും പുറത്തേയ്ക്ക് വിളിയ്ക്കാനും അനുമതിയുണ്ട്. ഈ സമയത്ത് റെക്കോർഡ് ചെയ്ത ശബ്ദരേഖയാവാം എന്നാണ് ജയിൽവകുപ്പിന്റെ മറുപടി