Publish Date: Mon, 04 Feb 2019 (08:59 IST)
Updated Date: Mon, 04 Feb 2019 (09:02 IST)
സുഹൃത്തിനെ കാണാന്‍ പോയ ഗള്‍ഫില്‍ നിന്നെത്തിയ യുവാവും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു.
മോങ്ങം ആനക്കച്ചേരി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനയിസ്, കൊണ്ടോട്ടി ഹമ്മദ് കുട്ടിയുടെ മകന്‍ സനൂപ് മൊറയൂര്‍ കുറുങ്ങാടന്‍ സ്വദേശി ശിഹാബുദ്ദീന്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ പൂക്കോട്ടൂര്‍ അറവങ്കര പള്ളിപ്പടിയിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച കാര്‍ വീടിന്റെ മതിലിലിടിച്ചാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ഇന്നലെ രാത്രി ഗള്‍ഫില്‍ നിന്നെത്തിയ ശിഹാബുദ്ദീനേയും കൂട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. അമിതമായ വേഗമാണ് കാരണമെന്ന് സൂചനയുണ്ട്.