Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ്: മലപ്പുറത്ത് മത്സരത്തിന് 8387പേര്‍; പത്രിക പിന്‍വലിച്ചത് 5583പേര്‍

തിരഞ്ഞെടുപ്പ്: മലപ്പുറത്ത് മത്സരത്തിന് 8387പേര്‍; പത്രിക പിന്‍വലിച്ചത് 5583പേര്‍

ശ്രീനു എസ്

, ബുധന്‍, 25 നവം‌ബര്‍ 2020 (08:24 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളിലെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കലും പൂര്‍ത്തിയാക്കിയതോടെ മത്സര രംഗത്ത് തുടരുന്നത്  8,387 സ്ഥാനാര്‍ത്ഥികള്‍. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി അംഗീകരിച്ച 13,970 പത്രികകളില്‍ 5,583 പത്രികകളാണ് പിന്‍വലിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 82 പുരുഷന്മാരും 63 സ്ത്രീകളുമുള്‍പ്പടെ 145 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 59 പേരാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്.
 
നഗരസഭകളില്‍ അംഗീകരിച്ച 2,488 പത്രികകളില്‍ 964 സ്ഥാനാര്‍ത്ഥികളാണ് നാമ നിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചത്. ഇതോടെ 1,524 പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 816 പേര്‍ പുരുഷന്മാരും 708 പേര്‍ വനിതകളുമാണ്. നഗരസഭകളിലേക്കുള്ള 17 നാമനിര്‍ദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവര്‍ ചുഴലിക്കാറ്റ്: ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരത്തേക്കടുക്കും; പുതുശേരി തീരത്ത് യെല്ലോ മുന്നറിയിപ്പ്