Publish Date: Tue, 24 Nov 2020 (18:37 IST)
Updated Date: Tue, 24 Nov 2020 (18:39 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരി നഗര സഭയിലെ മൂന്നു വാര്‍ഡുകളില്‍ ഒരു വീട്ടിലെ തന്നെ മൂന്നു സഹോദരങ്ങളാണ് മത്സരിക്കുന്നത്. ഇവര്‍ മൂവരും എന്‍.ഡി.എ സ്ഥാനാര്ഥികളാണ്.
മേലാക്കം പുത്തന്‍പുരയില്‍ വീട്ടിലാണ് ഈ മൂവരുമുള്ളത്. സഹോദരങ്ങളായ പി.ജി.ഉപേന്ദ്രന്‍, പി.ജി.ഉദയഭാനു, പി.ജി.ഉഷ എന്നിവരാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍. മൂത്ത സഹോദരനായ പി.ജി.ഉപേന്ദ്രന്‍ കഴിഞ്ഞ തവണ മേലാക്കം വാര്‍ഡില്‍ നിന്ന് വിജയിച്ചു. എന്നാല്‍ ഇത്തവണ ഈ വാര്‍ഡ് വനിതാ സംവരണമായി.
ഇതോടെ ഇവിടെ മത്സരിക്കാന്‍ എന്‍.ഡി.എ കണ്ടെത്തിയത് ഉപേന്ദ്രന്റെ സഹോദരി പി.ജി.ഉഷയെ. എന്നാല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായി ഉപേന്ദ്രനെ കണ്ട എന്‍.ഡി.എ നേതാക്കള്‍ ഉപേന്ദ്രനെ കരുവമ്പ്രം വാര്‍ഡിലേക്ക് മാറ്റി നിര്‍ത്തി. ഇരുവരും ഇരട്ടകളാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
ഇതിനൊപ്പം ഇവരുടെ സഹോദരനായ പി.ജി.ഉദയഭാനു തടത്തിക്കുഴി വാര്‍ഡിലും എന്‍.ഡി.എ ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്.