Publish Date: Tue, 24 Nov 2020 (18:40 IST)
Updated Date: Tue, 24 Nov 2020 (18:42 IST)
ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തിലെ തേക്കടി സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ഡാണ്, എങ്കിലും വോട്ടര്‍മാരുടെ എണ്ണം 830 മാത്രം. ഈ വാര്‍ഡിലാണ് പെരിയാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്നതും. ഇതിനൊപ്പം വിദൂരമായ പോളിങ് സ്‌റേഷനുള്ള വിശാലമായ പച്ചക്കാനം എസ്‌റേറ്റുമുള്ളത്.
ഇത് കൂടാതെ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രവും ഇവിടെയാണ്. ഇവിടെയുള്ള ആകെ വോട്ടര്‍മാരില്‍ 590 പേരും മന്നാക്കുട്ടി ആദിവാസിക്കുടിയില്‍ നിന്നാണ്. മന്നാക്കുടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉഷയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രജനീഷ് സഹദേവനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് ലേക്ക് മാറിവന്നതാണ് രജനീഷ്.
എ കെ ജെ അയ്യര്‍
Publish Date: Tue, 24 Nov 2020 (18:40 IST)
Updated Date: Tue, 24 Nov 2020 (18:42 IST)