Publish Date: Tue, 20 Jun 2023 (12:45 IST)
Updated Date: Tue, 20 Jun 2023 (12:49 IST)
മലപ്പുറത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്.
നേരത്തേ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളിലെ അപകടം വര്‍ധിച്ചതിനെ തുടര്‍ന്ന് വേഗപരിധി കുറച്ചിരുന്നു.