ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തതിന്റെയും സാധിക്കാത്തതിന്റെയും വിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ബാലകൃഷ്ണന്‍-ഷീബ ദമ്പതികളുടെ മകള്‍ ദേവിക(14)യാണ് തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വൈകുന്നേരം അഞ്ചരയോടെ ദേവികയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്.
പഠിക്കാന്‍ മിടുക്കിയായ ദേവികയ്ക്ക് പഠനത്തില്‍ തടസമുണ്ടാകുന്നതിനെകുറിച്ചോര്‍ത്ത് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പണം ഇല്ലാതിരുന്നതിനാല്‍ വീട്ടില്‍ കേടായി ഇരുന്നിരുന്ന ടിവി നന്നാക്കാന്‍ സാധിച്ചില്ല. വീട്ടില്‍ പഠന സൗകര്യം ഇല്ലാതിരുന്നത് വിദ്യാര്‍ത്ഥിനിയെ മാനസികമായി തളര്‍ത്തിയിരുന്നു.