സിനിമയിൽ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ, അപ്പോൾ ഡബ്ലുസിസി?
മഞ്ജൂവിന്റേയും റിമയുടെയും ഡബ്ല്യുസിസിക്ക് തിരിച്ചടിയാകുമോ?
മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയ്ക്ക് രൂപം കൊണ്ടു. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് അധ്യക്ഷ. കോർഡിനേഷൻ കമ്മിറ്റി ആദ്യ യോഗം കൊച്ചിയിൽ ചേർന്നു.
ഡബ്ലുസിസിയ്ക്ക് പുറമെ ഇതാദ്യമായാണ് മറ്റൊരു വനിതാ സംഘടനയുമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. ഫെഫ്ക വനിതാ അംഗങ്ങളുടെ മാത്രം യോഗം ചേരുന്നത് ഇതാദ്യമായാണ്. ഉണ്ണികൃഷ്ണനും സിബി മലയിലും യോഗത്തിൽ സംസാരിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയില്‍ ആദ്യ വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രൂപീകരിച്ചത്.