ബിനോയിക്കെതിരെ പരാതി ലഭിച്ചു; പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്വത്ത് വിവരം വെളിപ്പെടുത്തണം - യെച്ചൂരി
പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്വത്ത് വിവരം വെളിപ്പെടുത്തണം - യെച്ചൂരി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്‍റേതായ രീതിയും നടപടിക്രമങ്ങളുമുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകുംമെന്നും അദ്ദേഹം പറഞ്ഞു.
ബിനോയിക്കെതിരായ പണം തട്ടിപ്പ് ആരോപണത്തിൽ തുടർ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കും. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്‍റേതായ രീതിയും നടപടിക്രമങ്ങളുമുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും. വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ആയുധമാക്കാൻ ആരെയും അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ബിനോയിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്‍കി. അതുതന്നെയാണ് ഇപ്പോൾ പാർട്ടിക്കു പറയാനുള്ളത്. പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും സ്വത്തു വിവരം വെളിപ്പെടുത്തണമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.