Webdunia - Bharat's app for daily news and videos

Install App

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

അഭിറാം മനോഹർ
ഞായര്‍, 17 നവം‌ബര്‍ 2024 (09:53 IST)
Pareekutty
ബിഗ്‌ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എക്‌സൈസ് പിടിയില്‍. എംഡിഎംഎ, കഞ്ചാവ് എന്നീ മയക്കുമരുന്നുകള്‍ കൈവശം വെച്ചതിനാണ് പരീക്കുട്ടിയും സുഹൃത്തും അറസ്റ്റിലായത്. മൂലമറ്റം എക്‌സൈസ് സംഘമാണ് പരീക്കുട്ടി എന്ന ഫരീദ്ദുദ്ദീനെയും കൂട്ടാളിയേയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 230 മില്ലിഗ്രാം എംഡിഎംഎയും നാല്‍ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
 
ജിസ്‌മോണ്‍(34) എന്ന കോഴിക്കോട് സ്വദേശിയാണ് പരീക്കുട്ടിക്കൊപ്പം അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹനപരിശോധനയിലാണ് ഇവരുടെ വാഹനത്തില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പിടിച്ചെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നയയും കുട്ടിയും ഉണ്ടായിരുന്നതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് എക്‌സൈസ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായിരുന്ന സമയത്ത് പരീക്കുട്ടിയും ജിസ്‌മോനും എംഡിഎംഎ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. വാണിജ്യാവശ്യത്തിനുള്ള അളവില്‍ എംഡിഎംഎയാണ് പിടികൂടിയിരിക്കുന്നതെന്നും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി; വരന്‍ മുന്‍ എംപി

തിരുവനന്തപുരത്ത് അധ്യാപികയുടെ പകയില്‍ ബലിയാടായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി; നാണക്കേട് കൊണ്ട് പഠനം ഉപേക്ഷിച്ചു

DIGIPIN: ഇനി പിൻകോഡുകൾ വേണ്ട, നിങ്ങളുടെ വീടിൻ്റെ ലൊക്കേഷൻ വെച്ച് ഡിജിപിൻ ഉണ്ടാക്കു, എങ്ങനെയെന്ന് അറിയാം

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

അടുത്ത ലേഖനം
Show comments