ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍
ഇദ്ദേഹം പിജി വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്‍സ് ഡോക്ടറുമായിരുന്നു.
ഉത്തര്‍പ്രദേശില്‍ ബിആര്‍ഡിയും മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. അബിഷോ ഡേവിഡിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം പിജി വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്‍സ് ഡോക്ടറുമായിരുന്നു. വെള്ളിയാഴ്ച ഇദ്ദേഹം കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോക്ടര്‍ സതീഷ് കുമാര്‍ ഒരു സ്റ്റാഫിനെ അന്വേഷിക്കാന്‍ അയച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.
മുറിയില്‍ നിന്ന് ആത്മഹത്യ കുറുപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘത്തെ അയച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.