ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയിലെ പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഷാന്‍ലി ബ്രേക്ക് ചവിട്ടുന്നതിന് പകരം അബദ്ധത്തില്‍ ആക്‍സിലേറ്ററില്‍ കാലമര്‍ത്തിയതാണ് അപകട കാരണമെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ചുതന്നെ ലിജി മരിച്ചു.
അജ്‌മാനിലെ ഒരു ആശുപത്രിയുടെ പാര്‍ക്കിംഗിലാണ് ദുരന്തമുണ്ടായത്. ഈ ദമ്പതികള്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്.