Webdunia - Bharat's app for daily news and videos

Install App

അറസ്റ്റിലായവരെ രക്ഷിക്കാന്‍ മമ്മൂട്ടി എത്തിയോ?

പാര്‍വതി കേസ്; അറസ്റ്റിലായവരെ രക്ഷിക്കാന്‍ മമ്മൂട്ടി എത്തുമോ?

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (13:40 IST)
മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ ഒരാള്‍ അറസ്റ്റിലായത് ഇന്നലെ വാര്‍ത്തയായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് പാര്‍വതി പൊലീസിന് പരാതി നല്‍കിയിരുന്നു.
 
നടിക്കെതിരെ കടുത്ത പ്രയോഗം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. തനിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ച് പോലീസ് പിടിയിലായവരെ രക്ഷിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമോ എന്നതാണ് പാര്‍വതിയെ പിന്തുണയ്ക്കുന്നവര്‍ക്ക് അറിയേണ്ടത്.
 
മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍വതിയെ തെറിവിളിച്ചവരിലുണ്ട്. ഇവരെ പിണക്കാതിരിക്കാനാണ് മമ്മൂട്ടി പ്രതികരിക്കാതിരുന്നതെന്നാണ് സൂചന. സഹപ്രവര്‍ത്തകയെ തന്റെ ആരാധകര്‍ അങ്ങേയറ്റം മോശമായ രീതിയില്‍ അധിക്ഷേപിച്ചിട്ടും മമ്മൂട്ടി മൗനം പാലിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
 
മമ്മൂട്ടി നേരിട്ട് എത്തിയില്ലെങ്കിലും ഇവരെ പുറത്തിറക്കാനും ആവശ്യമായ നിയമസഹായം നല്‍കാനും മെഗാസ്റ്റാര്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫിലിം ഫെസ്റ്റിനിടെ കസബ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത് വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് മാറിയതിനാലാണ് പരാതി നല്‍കുന്നതെന്നും പാര്‍വതി വ്യക്തമാക്കിയിരുന്നു.
 
മമ്മൂട്ടി സിനിമ ‘കസബ’യെക്കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷമാണ് നടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. ഐഎഫ്എഫ്കെ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ ചിത്രത്തെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് പാര്‍വതിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്. നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ലെന്നുമാണ് പാർവതി സിനിമയെ കുറിച്ച് പറഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

അടുത്ത ലേഖനം
Show comments