Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം: ചങ്ങനാശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ മഹേഷ് പൈ (30) ആണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം: ചങ്ങനാശ്ശേരിയിൽ യുവാവ് അറസ്റ്റിൽ
, ശനി, 8 ജൂണ്‍ 2019 (13:32 IST)
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയ യുവാവ് അറസ്റ്റിൽ. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ മഹേഷ് പൈ (30)  ആണ് അറസ്റ്റിലായത്.  മുഖ്യമന്ത്രിയുടെ വിദേശപര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ്  മോശമായ ഭാഷയിൽ ഇയാൾ പ്രതികരിച്ചത്.
 
പ്രതികരണം വിവാദം ആയതോടെ പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ഉയരുകയും വിവാദമാവുകയും ചെയ്തു.
 
തുടർന്ന് സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗൺസിലറുമായ ടി പി അജികുമാർ  ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബം തന്നെ ഒട്ടപ്പെടുത്തുന്നു എന്ന തോന്നൽ, 28കാരി സഹോദരനെയും മകളെയും സൈനെയ്ഡ് നൽകി കൊലപ്പെടുത്തി, കൊലപാതകം 25 ദിവസടുത്ത് അൽപാൽപമായി വിഷം നൽകി