കുടുംബം തന്നെ ഒട്ടപ്പെടുത്തുന്നു എന്ന തോന്നൽ, 28കാരി സഹോദരനെയും മകളെയും സൈനെയ്ഡ് നൽകി കൊലപ്പെടുത്തി, കൊലപാതകം 25 ദിവസടുത്ത് അൽപാൽപമായി വിഷം നൽകി

ശനി, 8 ജൂണ്‍ 2019 (13:10 IST)
കുടുംബാംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തുന്നു എന്ന തോന്നലിനെ തുടർന്ന് 28കാരിയായ ഡെന്റിസ്റ്റ് സ്വന്തം സഹോദരനെയും സഹോദരന്റെ നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയും വിഷം നൽകി കൊലപ്പെടുത്തി. കിന്നരി പട്ടേൽ എന്ന യുവതിയാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് പിന്നിൽ. 25 ദിവസത്തോളം സമയമെടുത്താണ് സാവധാനത്തിൽ യുവതി കൃത്യം നടത്തിയത്.
 
ജിഗർ പട്ടേലും നലു മാസം പ്രായമായ മകൾ മഹിയുമാണ് കൊല ചെയ്യപ്പെട്ടത്. മെയ് 5ന് ജിഗാർ പെട്ടന്ന് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അച്ഛൻ മരിച്ച് 25 ദിവസം മാത്രമാണ് മകൾക്ക് ആയുസുണ്ടായത്. മെയ് 30 ഒരു ബന്ധു വീട്ടിൽ സന്ദർശിക്കുന്നതിനിടെ നാല് മാസം മാത്രൻ പ്രായമുള്ള മഹിയുടെ ആരോഗ്യ നില പെട്ടന്ന് വശളാവുകയായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
സഹോദരൻ മരിച്ചപ്പോഴും സഹോദരന്റെ മകൾ മഹി മരിച്ചപ്പോഴും കിന്നരി വലിയ ദുഃഖം പ്രകടിപ്പിക്കാതിരുന്നത് മറ്റു കുടുംബാംഗങ്ങളിൽ സംശയം ഉണ്ടാക്കിയിരുന്നു. ഇതോടെ കുടുംബാംഗങ്ങൽ കിന്നരിയെ ചോദ്യം ചെയ്തപ്പോൾ ജിഗറിനെയും മഹിയെയും താൻ വിഷൻ നൽകി കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇവർ തുറന്നു സമ്മദിച്ചു.
 
ഇതോടെ കിന്നരിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഉടൻ തന്നെ കിന്നരിയെ അറസ്റ്റ് ചെതു. ജിഗറും, മഹിയും കുടിച്ചിരുന്ന വെള്ളത്തിൽ വിഷം കലർത്തി നൽകിയാണ് കിന്നരി കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നോടിയായി കിന്നരി ഇരുവരുടെയും വായിൽ സൈനെയ്ഡ് കലർത്തി നൽകിയിരുന്നു. മരണം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. കുടുംബാംഗങ്ങൾ തന്നെ ശ്രദ്ധിക്കുന്നില്ലെന്നും ഒറ്റപ്പെടുത്തുകയാണെന്നും തോന്നിയതോടെയാണ് സഹോദരനെയും മകളെയും കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നും കിന്നരി പൊലീസിന് മൊഴി നൽകി.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘അമ്പട കള്ളാ…’: ടിക്ക് ടോക്കില്‍ താരമായ യുവാവ് കവർച്ചാക്കേസില്‍ മുംബൈയിൽ അറസ്റ്റിൽ