Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്തിലിരുന്ന് പുകവലിച്ചു; ഫയർ അലാം മുഴങ്ങി; പ്രവാസി മലയാളി അറസ്റ്റിൽ

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വിമാനത്തിലിരുന്ന് പുകവലിച്ചു; ഫയർ അലാം മുഴങ്ങി; പ്രവാസി മലയാളി അറസ്റ്റിൽ
, ചൊവ്വ, 16 ജൂലൈ 2019 (13:08 IST)
വിമാനത്തിനുള്ളിലിരുന്ന് പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വച്ച് പുകവലിച്ച ജെസോം ടി ജേറോമിനെയാണ് വിമാനത്തിനുള്ളിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
  
വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. യുവാവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റ ചാർജിൽ 235 കിലോമീറ്റർ താണ്ടും ആദ്യ ഇലക്ട്രിക് സൂപ്പർ ബൈക്കുമായി ഹാർലി ‌ഡേവിഡ്‌സൺ ഇന്ത്യയിൽ !