Webdunia - Bharat's app for daily news and videos

Install App

മകളുടെ വിവാഹത്തിനായി എടുത്ത വായ്‌പ മുടങ്ങി; ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഈരാറ്റുപേട്ട മൂന്നാം തോട് കട്ടക്കാല്‍ കോളനി തൊടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്.

തുമ്പി ഏബ്രഹാം
ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:18 IST)
സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട മൂന്നാം തോട് കട്ടക്കാല്‍ കോളനി തൊടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്.ഒരു വര്‍ഷം മുമ്പ് മകളുടെ കല്ല്യാണാവശ്യത്തിനായി ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ ഷാജി വായ്പ്പയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുമാസമായി തിരിച്ചടവ് മുടങ്ങി.
 
തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് 19,500 രൂപ കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കാണിച്ച് ധനകാര്യ സ്ഥാപനം നോട്ടീസ് പതിപ്പിച്ചത്. ആശാരിയായ ഷാജിക്ക് ഒരുമാസമായി ജോലിയുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വായപ് എടുക്കുന്നതിനായി ആധാരം അടക്കം ഷാജി ബാങ്കില്‍ നല്‍കിയിരുന്നു.
 
ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ജപ്തി നോട്ടീസിന് പിന്നാലെ വീട് നഷ്ടപ്പെടുമെന്ന് കടുത്ത വിഷമം ഷാജിക്ക് ഉണ്ടായിരുന്നെന്നും കടുത്ത മാനസികസംഘര്‍ഷം നേരിട്ടിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ പൊലീസ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments