ജോലിയിൽ നിന്നു പിരിച്ചുവിട്ടു; 24കാരിയായ ഐടി ഉദ്യോഗാസ്ഥ ജീവനൊടുക്കി
പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിൽ യുവതി വിഷാദത്തിലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.
Publish Date: Thu, 21 Nov 2019 (12:20 IST)
Updated Date: Thu, 21 Nov 2019 (12:23 IST)
പിരിച്ചുവിടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചതിനെ തുടർന്ന് വനിത ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിൽ യുവതി വിഷാദത്തിലായിരുന്നുവെന്നും ഇക്കാര്യം സഹോദരനോട് പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.
തെലങ്കാനയിലെ റായ്‌ദുർഗം മേഖലയിൽ ബുധനാഴ്ചയാണ് സംഭവം. 24 വയസ്സുകാരിയെ ഹരിനിയെയാണ് ഹോസ്റ്റൽ മുറിയുടെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 2 വർഷമായി ഒരു സോഫ്‌റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തു വരികയാണ് യുവതി. പിരിച്ചുവിടുന്നവരുടെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും അവിടെനിന്നു കിട്ടിയതായി പൊലീസ് പറയുന്നു.