മാനന്തവാടിയില്‍ പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ച് ലഹരിക്കേസിലെ പ്രതി. വയനാട്-കര്‍ണാടക അതിര്‍ത്തിയായ ബാവേലിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ അഞ്ചാംമൈല്‍ സ്വദേശി ഹൈദറിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
വാഹനത്തിന്റെ ഇടിയേറ്റതിനെ തുടര്‍ന്ന് സിവില്‍ എക്‌സൈസ് ഓഫീസറായ ജെയ്‌മോന് ഗുരുതരമായ പരിക്കേറ്റു. താടിയെല്ല് സാരമായ പരിക്കുപറ്റി. ഇദ്ദേഹത്തെ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ നേരത്തേയും ലഹരിക്കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.