ജോസഫ് എല്‍‌ഡി‌എഫിലേക്ക് വരട്ടെ, കാപ്പന്‍ എന്തായാലും മന്ത്രിയാകും!

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (18:16 IST)
കേരള കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന പി ജെ ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് മടങ്ങിവരണമെന്ന് മുന്‍‌മന്ത്രിയും എം എല്‍ എയുമായ തോമസ് ചാണ്ടി. പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തോമസ് ചാണ്ടി.
 
ജോസഫും കൂട്ടരും ഇടതുമുന്നണിയില്‍ മടങ്ങിയെത്തണം. അവരെ സ്വാഗതം ചെയ്യുന്നു - തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍ മന്ത്രിയാകാനുള്ള യോഗ്യത തനിക്കില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്. തനിക്ക് ആരും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നും കാപ്പന്‍ വ്യക്തമാക്കുന്നു.
 
മാണി സി കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രചരണം ഇടതുപക്ഷം അഴിച്ചുവിട്ടിരിക്കുന്നതായി യു ഡി എഫ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരട് ഫ്ലാറ്റുടമകള്‍ തിരുവോണത്തിന് നിരാഹാരമിരിക്കും, മനുഷ്യത്വമാണ് ഏറ്റവും വലിയ നീതിയെന്ന് കണ്ണീരോടെ ഫ്ലാറ്റുകളിലെ താമസക്കാര്‍