റാഞ്ചി: വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാക്കൾക്ക് പ്രഗ്നൻസി ടെസ്റ്റ് കുറിച്ച് നൽകി ഡോക്ടർ. ജാർഖണ്ഡിലെ റാഞ്ചിയിൽ ചത്ര ജില്ലാ ആശുപത്രിയിലാണ് ഡോക്ടറിൽനിന്നും ഞ്ഞെട്ടിക്കുന്ന നടപടി ഉണ്ടായത്. മുകേഷ് കുമാർ എന്ന ഡോക്ടർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ കടുത്ത വയറുവേദൻ അനുഭവപ്പെടുകയാണ് എന്നാൺ യുവാക്കൾ ഡോക്ടറെ അറിയിച്ചത്.
ഇതോടെ എച്ച്ഐവി, ഹീമോഗ്ലോബിൻ ടെസ്റ്റുകളോടൊപ്പം ഗർഭ പരിശോധനയും നടത്താൻ ഡോക്ടർ കുറിച്ചു നൽകുകയായിരുന്നു എന്നാണ് യുവാക്കൾ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് യുവാക്കൾ ആശുപത്രിയിലെ സർജൻ അരുൺ കുമാർ പാസ്വാന് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അരുൺ കുമാർ പാസ്വാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത് എന്നാണ് ഡോക്ടർ മുകേഷ് കുമാറിന്റെ പ്രതികരണം.