മരട് ഫ്ലാറ്റ് കേസ്: മൂന്നുപേരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്
, ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (18:35 IST)
കൊച്ചി മരടിൽ അനധികൃതമായി ഫ്ലാറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ക്രംബ്രാഞ്ച്. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ഛയത്തിന്റെ നിർമ്മാതാവ് ഡാനി ഫ്രാൻസിസ്, മരട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രംബ്രഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ കസ്റ്റഡിയിലെടുത്ത മുന്നുപേരുടെയും അറസ്റ്റ് വൈകിട്ടോടെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയായിരുന്നു.
അഴിമതി നിരോധന നിയമപ്രകാരമാണ് മൂവരെയുംപിടികൂടിയത്. ഡാനി ഫ്രൻസിസിനെ ഉച്ചയോടെ ഓഫീസിൽനിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കൂടാതെ ആൽഫ അവഞ്ചേഴ്സ് എംഡി പോൾരാജ്, ജെയിൻ കോറൽ കേവ് ഉടമ സന്ദീപ് മേത്ത എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് കെസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
ഫ്ലാറ്റ് നിർമ്മാണ സമയത്ത് നഗരസഭയിൽ ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായ ഉദ്യോഗസ്ഥർ. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയതിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്ന് അഞ്ച് ഫ്ലാറ്റുകളിനിന്നും താമസകാരെ പൂർണമായും ഒഴിപ്പിച്ചു, ഉടൻ പൊളിക്കൽ നടപയിലേക്ക് സർക്കാർ കടക്കും. ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനും ഇവരിന്നിന്നും പണം ഇടാക്കി ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Follow Webdunia malayalam
അടുത്ത ലേഖനം