Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കാലവർഷം ദുർബലം: കാരണം മൺസൂൺ ബ്രേക്ക്

സംസ്ഥാനത്ത് കാലവർഷം ദുർബലം: കാരണം മൺസൂൺ ബ്രേക്ക്
, ചൊവ്വ, 6 ജൂലൈ 2021 (13:09 IST)
സംസ്ഥാനത്ത് ഇത്തവണ കാലാവർഷം ദുർബലമാണെന്ന് വിലയിരുത്തൽ. മൺസൂൺ തുടങ്ങി ലഭിക്കേണ്ട മഴയുടെ അളവിൽ 36 ശതമാനം കുറവാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
 
മൺസൂൺ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസമാണ് മഴ കുറയാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. തിരുവാതിര ഞാറ്റുവേല കാലമായ ജൂണ്‍ 21 മുതൽ ജൂലായ് 3 വരെ ശക്തമായ മഴയാണ് സംസ്ഥാനത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ മഴയില്ലാതെ ഈ ദിവസങ്ങൾ കടന്നുപോയി.ജൂൺ 1 മുതൽ 30 കേരളത്തിൽ ശരാശരി കിട്ടേണ്ടത് 643 മില്ലി ലീറ്റർ മഴയാണ്, കിട്ടിയത് 408 മില്ലി ലിറ്ററും. 36 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
 
കോട്ടയത്ത് മാത്രമാണ് ഇതുവരെ ആവശ്യത്തിന് മഴ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലും ഇത്തവണ മഴ തീരെ കുറവാണ്. സംസ്ഥാനത്ത് ആകെ കിട്ടുന്ന മഴയിൽ വ്യത്യാസം വരുന്നില്ലെങ്കിലും വിതരണ ക്രമത്തിൽ മാറ്റം വരുന്നതാണ് പ്രളയമടക്കമുള്ള ദുരന്തത്തിന് കാരണമാകുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളിൽ കിട്ടേണ്ട മഴ ജൂലൈ മാസം പെയ്യുന്നതാണ് മണ്ണിടിച്ചിൽ അടക്കമുള്ള അപകടങ്ങൾക്ക് കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനത്തിനിടെ വഴക്ക്: ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍