Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത് അംഗീകരിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി
അലഹബാദ് , വെള്ളി, 30 ഒക്‌ടോബര്‍ 2020 (15:49 IST)
അലഹബാദ്: വിവാഹത്തിന് വേണ്ടി മാത്രം ഒരാൾ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹ‌ബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോട് കൂടിയല്ലാതെ ഒരാൾ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുൻ ഉത്തരവ് ചൂണ്ടികാണിച്ചാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്.
 
പോലീസ് സുരക്ഷ തേടി മിശ്ര വിവാഹിതരായ ദമ്പതികൾ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുസ്ലീം ആയ യുവതി ഒരു മാസം മുൻപ് ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. വിവാഹത്തിന് വേണ്ടി മാത്രം ഇത്തരത്തിൽ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹർജി തള്ളികൊണ്ട് കോടതിമഭിപ്രായപ്പെട്ടു.
 
നേരത്തെ നൂർജഹാൻ കേസിലും സമാനമായ വിധി കോടതി മുൻപ് സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു പെൺകുട്ടി ഇസ്ലാമിലേക്ക് മതം മാറി വിവാഹം കഴിച്ചതിനെ തുടർന്ന് പോലീസ് സംരക്ഷണം തേടിയുള്ളതായിരുന്നു ആ കേസ്. ഏകദൈവത്തിലുള്ള വിശ്വാസ്അവും മുസ്ലീം ആചാരങ്ങളെ പറ്റി ബോധ്യവുമില്ലാതെ കാര്യസാധ്യത്തിനായി മാത്രം നടത്തുന്ന മതമാറ്റം സ്വീകാര്യമല്ലെന്ന സമീപനമാണ് അന്ന് കോടതി സ്വീകരിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകരവിളക്ക് തീര്‍ത്ഥാടനം: നവംബര്‍ 15ന് ശബരിമല നട തുറക്കും