Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരമായി വിവാഹം മുടക്കുന്നു, അയൽക്കാരന്റെ പലചരക്കുകട മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുനിരത്തി യുവാവ്

സ്ഥിരമായി വിവാഹം മുടക്കുന്നു, അയൽക്കാരന്റെ പലചരക്കുകട മണ്ണുമാന്തിയന്ത്രംകൊണ്ട് ഇടിച്ചുനിരത്തി യുവാവ്
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (11:16 IST)
ചെറുപുഴ: അയൽക്കാരന്റെ പലചരക്കുകട സ്വന്തം ജെസിബികൊണ്ട് ഇടിച്ചുനിരത്തി യുവാവ്, കണ്ണൂരിലെ ചെറുപുഴയിലാണ് സംഭവം ഉണ്ടയത്. 31 കാരനായ ആൽബിൻ ആൽബിൻ മാത്യു അണ് ഊമലയിലെ പള്ളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കട മണ്ണുമാന്ത്രി യന്ത്രം കൊണ്ട് ഇടിച്ചു നിരപ്പാക്കിയത്. സംഭവത്തിൽ ആൽബിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു.
 
കട തകർക്കാൻ ഉപയോഗിച്ച മണ്ണുമാന്ത്രി യന്ത്രവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിരമായി തന്റെ കല്യാണം മുടക്കുന്നതിലുള്ള ദേഷ്യത്തിലാണ് കട തകർത്തത് എന്ന് ആൽബിൻ പറഞ്ഞതായി പൊലീസ് പറയുന്നു. ചെറിയ കട ആയതിനാൽ രവിലെയും വൈകിട്ടും മാത്രമാണ് കട തുറക്കാറ്, സോജി കട അടച്ചുപോയ സമയത്താണ് ജെസിബിയുമായി എത്തി ആൽബിൻ കട തകർത്തത്. എന്നാൽ ആൽബിന്റെ ആരോപണം സോജി നിഷേധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ സവാള വില വര്‍ദ്ധന നിയന്ത്രിക്കാന്‍ അടിയന്തിര ഇടപെടല്‍: 1800ടണ്‍ സവാള വാങ്ങും