Publish Date: Tue, 19 Apr 2022 (09:16 IST)
Updated Date: Tue, 19 Apr 2022 (09:17 IST)
കോഴിക്കോട് മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് പിടിയിലായത്. 15 പാക്കറ്റുകളിലായി വില്‍പ്പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ഇതിന് ഏകദേശം മുപ്പതിനായിരത്തോളം രൂപ വില വരും. മയക്കുമരുന്ന ഉപയോഗത്തിന് മുന്‍പും ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പൊലീസാണ് ഇയാളെ കുടുക്കിയത്.