Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ മാറ്റാനുള്ള മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കമായി

അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ മാറ്റാനുള്ള മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കമായി

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 25 മെയ് 2020 (16:09 IST)
അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ മാറ്റാനുള്ള മെന്റല്‍ ഹെല്‍ത്ത് കൗണ്‍സിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കമായി. കൊവിഡ് 19 ന്റെ ഭീതിയില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി മാനസികാരോഗ്യം ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ്ബാവ നിര്‍വഹിച്ചു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രത്യാശയുടെ പുത്തന്‍കിരണങ്ങള്‍ നല്‍കാന്‍ ഈ ഉദ്യമത്തിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
 
മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ആന്റോ ആന്റണി എം.പി, വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍
ഗോപാലകൃഷ്ണന്‍, ലോക സൈക്യാട്രിക്ക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയികള്ളിവയല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, മലയാളി ഹെല്‍പ്പ്ലൈന്‍ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്, സൈക്കോ തെറാപ്പിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ഡോ. ജോര്‍ജ് എം. കാക്കനാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഹിയിൽ അടുത്ത മൂന്ന് മാസത്തേക്ക് മദ്യത്തിന് കേരളത്തിലെ അതേ വില