Publish Date: Wed, 13 Jul 2022 (21:39 IST)
Updated Date: Wed, 13 Jul 2022 (21:41 IST)
വയനാട്ടിലെ മേപ്പാടിയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പട്ടണത്തിലെ കെ.എസ്.ബേക്കറി ഉടമയായ മണക്കാം വീട്ടില്‍ ഷിജു എന്ന നാല്പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാപാരത്തിലെ കടബാധ്യതയാണോ ആത്മഹത്യയ്ക്ക് കാരണം എന്നാണു പോലീസ് നിഗമനം. മേല്‍ നടപടികള്‍ എടുത്ത ശേഷം മേപ്പാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.