Select Your Language

Notifications

webdunia
webdunia
webdunia
webdunia

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

MGS Narayanan death, MGS Narayanan passes away, MGS Narayanan death News, MGS Narayanan Dead, MGS Narayanan News

രേണുക വേണു

, ശനി, 26 ഏപ്രില്‍ 2025 (11:28 IST)
MGS Narayanan

MGS Narayanan passes away: പ്രമുഖ ചരിത്ര പണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണന്‍ അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. 
 
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഭൗതികശരീരം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. മറ്റു ചടങ്ങുകള്‍ തീരുമാനിച്ചിട്ടില്ല. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എംജിഎസ് എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (വ്യോമസേനാ ഉദ്യോഗസ്ഥന്‍), വിനയ (നര്‍ത്തകിയും മോഹിനിയാട്ടം ഗവേഷകയും). 
 
1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിലാണ് എംജിഎസിന്റെ ജനനം. മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്നാണ് മുഴുവന്‍ പേര്. 
 
കേരള സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ പി.എച്ച്.ഡി നേടിയ എംജിഎസ് ഗുരുവായൂരപ്പന്‍ കോളജ്, കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ