Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

മദ്ധ്യവയസ്കരായ പുരുഷനും സ്ത്രീയും വാടക വീട്ടിൽ മരിച്ച നിലയിൽ

Suicide
, വ്യാഴം, 29 ജൂണ്‍ 2023 (12:41 IST)
പാലക്കാട്: മദ്ധ്യവയസ്കരായ പുരുഷനെയും സ്ത്രീയെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ കണയം സ്വദേശികളായ ദേവകി എന്ന ലീല, ശശി എന്നിവരാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി.
 
പട്ടാമ്പി ഗ്രീൻ പാർക്കിലെ വാടക വീട്ടിലാണ് ദേവകിയെ നിലത്തു മരിച്ചു കിടക്കുന്ന നിലയിലും ശശിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. ഇരുവരും ഇവിടെ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ്.
 
ദേവകിക്ക് ഭർത്താവും രണ്ടു മക്കളും ഉണ്ടെങ്കിലും വര്ഷങ്ങളായി ഇവർ ശശിയുടെ കൂടെയാണ് താമസം. ശശി ദേവകിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാകാം എന്നാണു പോലീസ് നിഗമനം. ശശി കൂലിപ്പണിക്കാരനുംദേവകി അയല്പക്കത്തെ വീടുകളിൽ ജോലി ചെയ്തുമാണ് കഴിയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2000 ന്റെ നോട്ട് മാറ്റിനൽകാമെന്നു പറഞ്ഞു തട്ടിപ്പ്: തമിഴ്‌നാട് പോലീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻ എസ്.ഐ പിടിയിൽ