എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തെ തള്ളി മന്ത്രി കെ കെ ഷൈലജ രംഗത്ത്. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമരക്കാരുടെ ലക്ഷ്യം മനസിലാകുന്നില്ലെന്നും മന്ത്രി ഷൈലജ പറഞ്ഞു. സമരം എന്തിനാണെന്നറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് തിടുക്കപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ ദുരിത ബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം നടത്തുന്നത്.