സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രിയാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായി പാലിക്കണമെന്ന് പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാത്രി ഒമ്പത് മണി മുതൽ രാവിലെ 6 വരെയാണ് യാത്രകൾ പാടില്ലെന്ന് നിർകർഷിച്ചിരിക്കുന്നത്.
കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ വാഹനങ്ങൾ മാത്രമെ യാത്രകൾക്ക് ഉപയോഗിക്കാവു എന്ന് നേരത്തെ തന്നെ നിർദേശമുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണമായ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.