Webdunia - Bharat's app for daily news and videos

Install App

കേന്ദ്രനിയമം ആരാധനാലയങ്ങളിലെ വെട്ടിക്കെട്ട് മുടക്കും, പൂരത്തെ തകര്‍ക്കും: മന്ത്രി വിഎന്‍ വാസവന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (13:39 IST)
കേന്ദ്ര സര്‍ക്കാര്‍ സ്‌ഫോടകവസ്തു നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാല്‍ കേരളത്തിലെ  ആരാധനാലയങ്ങളിലെ ഉത്സവ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണവും ആചാരങ്ങളുടെ ഭാഗവുമായ  വെടിക്കെട്ട് മുടങ്ങും. ഇത് അംഗീകരിക്കാന്‍ ആവില്ലന്ന് ദേവസ്വം മന്ത്രി വി. എന്‍ വാസവന്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം തൃശൂര്‍ പൂരം ഉള്‍പ്പടെ ആരാധനാലയങ്ങളിലെ  വെടിക്കെട്ട് തന്നെ ഇല്ലാതാക്കും വെടിക്കെട്ട് പുരയില്‍നിന്ന് 200 മീറ്റര്‍ അകലെ യാകണം വെടിക്കെട്ട് നടത്താനെ ന്നാണ് പ്രധാന ഭേദഗതി. ഇതനു സരിച്ച്  പുര ത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍പ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തപൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നുമാണ് മന്ത്രി പറഞ്ഞു. 
 
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധന ആലയങ്ങളുടെ  മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ  പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല. അനാവശ്യമായും യുക്തിയില്ലാ ത്തതുമായ തീരുമാനമാണ് പുതി യതെന്ന് വ്യക്തം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധാനലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിന്‍വലിക്കണമെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments