Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ ഫയലുകളും ഇ ഫയലുകളല്ല, 2017 വരെയുള്ളത് പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം

എല്ലാ ഫയലുകളും ഇ ഫയലുകളല്ല, 2017 വരെയുള്ളത് പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം
, ബുധന്‍, 26 ഓഗസ്റ്റ് 2020 (12:18 IST)
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് വിശദീകരണം. 2017 വരെയുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പര്‍ ഫയലുകളാണെന്നും എന്നാൽ ഇന്നലെയുണ്ടായ തീപ്പിടുത്തത്തിൽ ഫയലുകളൊന്നും തന്നെ കത്തി നശിച്ചിട്ടില്ലെന്നുമാണ് പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വിശദീകരണം.
 
2017ന് ശേഷമുള്ള ഫയലുകളാണ് ഡിജി‌റ്റൽ ഫയലുകളാക്കിയത്. ഇതിന് മുൻപുള്ളവ പേപ്പർ ഫയലുകളാണ്. ഇവ ഇ ഫയലുകളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ട്. നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും തന്നെ നശിച്ചിട്ടില്ലെന്നും പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

17കാരനെ കാണാതായിട്ട് ഏഴ് ദിവസം, സമീപത്തെ വനത്തിലെ ചെടികളിൽ രക്തക്കറ