വെള്ളം ചോദിച്ച് വീട്ടിൽ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സംഭവം കോട്ടയത്ത്
ജേഷ്‌ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ജേഷ്‌ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയോട് ആദ്യം വെള്ളം ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇന്നലെ വൈകിട്ടാണ് സംഭവം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നെ കൻടേത്താനായിട്ടില്ല.