Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാതായ പത്താം ക്ലാസുകാരി ലോഡ്ജ് മുറിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം; പെണ്‍കുട്ടിയെ കുടുക്കിയത് അമ്മയുടെ ബുദ്ധി !

Missing Case girl with Bus driver കാണാതായ പത്താം ക്ലാസുകാരി ലോഡ്ജ് മുറിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം; പെണ്‍കുട്ടിയെ കുടുക്കിയത് അമ്മയുടെ ബുദ്ധി !
, ചൊവ്വ, 12 ജൂലൈ 2022 (10:14 IST)
പത്തനംതിട്ട മൂഴിയാറില്‍ നിന്ന് കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തിയത് ലോഡ്ജ് മുറിയില്‍ നിന്ന്. സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും മൂഴിയാര്‍ സ്റ്റേഷനിലെത്തിച്ചു. പീഡനം നടന്നിട്ടുണ്ടെങ്കില്‍ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനെതിരെ (33 വയസ്) പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുക്കും. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായ ഷിബിന്‍. 
 
ഇന്നലെ പുലര്‍ച്ചെ നാലിനാണ് പെണ്‍കുട്ടിയുമായി ഷിബിന്‍ നാടുവിട്ടത്. കൊച്ചുകോയിക്കലില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിന്‍. അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചത്. 
 
മകളുടെ പെരുമാറ്റത്തില്‍ അമ്മയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. അസ്വാഭാവികത തോന്നിയ അമ്മ തന്റെ ഫോണില്‍ കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ ഓണ്‍ ചെയ്ത് ഇട്ടിരുന്നു. ഇത് പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു. കോള്‍ റെക്കോര്‍ഡിങ് പരിശോധിച്ചപ്പോഴാണ് മകള്‍ ബസ് ഡ്രൈവര്‍ക്കൊപ്പം നാടുവിട്ട കാര്യം അമ്മ അറിയുന്നത്. ഇന്നലെ പുലര്‍ച്ചെ നാലിന് അമ്മയുടെ കണ്ണുവെട്ടിച്ച് പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു. 
 
മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോണിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സുരക്ഷിതയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കുകയാണ് ഷിബിന്‍ ചെയ്തത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂഴിയാര്‍ എസ്.ഐ. കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയം ബസ് സ്റ്റാന്റ് പരിസരത്തെ ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്മുടെ പ്രപഞ്ചത്തിന്റെ വിദൂര ദൃശ്യം; ഞെട്ടിച്ച് പുതിയ ചിത്രം