Publish Date: Mon, 08 Aug 2022 (22:05 IST)
Updated Date: Mon, 08 Aug 2022 (22:07 IST)
ഇടുക്കി: തൊടുപുഴയിൽ കാണാതായ യുവാവിനെ വീടിന്റെ അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടിക്കുഴ കോട്ടയ്ക്കൽ രാജേഷ് എന്ന 40 കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യയാണ് സംഭവം എന്നാണു പ്രാഥമിക നിഗമനം. ഭാര്യ സുനിത, മക്കൾ : അനന്തു, അഭിജിത്, അഭിഷേക്