Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാം തന്നത് പാര്‍ട്ടി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസ്ഥാനം ആവശ്യമില്ല: എം.എം.മണി

എല്ലാം തന്നത് പാര്‍ട്ടി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസ്ഥാനം ആവശ്യമില്ല: എം.എം.മണി
, ബുധന്‍, 19 മെയ് 2021 (10:13 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ മതിയെന്ന പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്ത് മന്ത്രി എം.എം.മണി. എല്ലാ സ്ഥാനമാനങ്ങളും തന്നതു പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും മണി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും ഉടുമ്പന്‍ചോലയുടെ മണിയാശാന്‍ പറഞ്ഞു. വന്‍ ഭൂരിപക്ഷത്തിലാണ് ഇത്തവണ ഉടുമ്പന്‍ചോലയില്‍ നിന്ന് എം.എം.മണി ജയിച്ചത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പാണ് മണി കൈകാര്യം ചെയ്തത്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വൈദ്യുതിമന്ത്രിയെന്ന ഖ്യാതിയും മണി സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെ ഇസ്രയേല്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി