Publish Date: Sat, 26 Oct 2019 (17:58 IST)
Updated Date: Sat, 26 Oct 2019 (18:00 IST)
പാരമ്പര്യ ചികിത്സകന്‍ എന്നവകാശപ്പെടുന്ന മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍. കായംകുളം പൊലീസാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്.
ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരി മരിച്ച സംഭവത്തില്‍ ഉള്‍പ്പെടെ നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു.
ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്ത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.