Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേച്ചി, അമ്മ, ആന്റി എന്നൊക്കെ വിളിക്കുന്ന ഒരുപാട് പേരില്ലേ? പിന്തുണ അറിയിച്ചത് മമ്മൂട്ടി മാത്രം: മല്ലിക സുകുമാരന്‍

അദ്ദേഹത്തിനു ഒരു കുഴപ്പവും ഇല്ല എന്നുള്ളത് എനിക്ക് നല്ല ഭംഗിയായിട്ട് അറിയാം

Mallika Sukumaran and Mammootty

രേണുക വേണു

, തിങ്കള്‍, 31 മാര്‍ച്ച് 2025 (11:41 IST)
Mallika Sukumaran and Mammootty

എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ തനിക്കും മകന്‍ പൃഥ്വിരാജിനും പിന്തുണയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സന്ദേശം എത്തിയെന്ന് നടി മല്ലിക സുകുമാരന്‍. നിലവിലെ വിവാദങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്ന് മമ്മൂട്ടി തനിക്ക് മെസേജ് അയച്ചെന്ന് മല്ലിക പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലില്‍ സംസാരിക്കുമ്പോഴാണ് മല്ലിക ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
' എനിക്ക് ഏറ്റവും വലിയൊരു ഇത് തോന്നിയത്, 'എന്റെ പോസ്റ്റ് കണ്ടു' എന്നുപറഞ്ഞ് മാത്രം ഒരു മെസേജ് മലയാളത്തിലെ ഏറ്റവും വലിയ മെഗാസ്റ്റാറിന്റേത് കണ്ടു. 'വിഷമിക്കണ്ട'...അതാണ് സിനിമാ സമൂഹം കണ്ടുപഠിക്കേണ്ടത്. വേറാരുമല്ല ശ്രീ മമ്മൂട്ടി,' 
 
' അദ്ദേഹത്തിനു ഒരു കുഴപ്പവും ഇല്ല എന്നുള്ളത് എനിക്ക് നല്ല ഭംഗിയായിട്ട് അറിയാം. യാതൊന്നും ഇല്ല. രണ്ട് മൂന്ന് മാസം വിശ്രമിക്കുക, എന്തെങ്കിലുമൊക്കെ പ്രാഥമിക ചികിത്സകള്‍ ചെയ്യുക. അതുകഴിഞ്ഞ് സുഖമായി അദ്ദേഹം വന്നു അഭിനയിക്കും. ആ മനുഷ്യന്‍ ഇങ്ങനെ വിശ്രമ വേളയില്‍ പോലും..ദൈവമേ പെരുന്നാള്‍ ആയിട്ട് ഞാന്‍ പറയുകയാണ്. എനിക്കൊരു മെസേജ് അയച്ചു, 'പോസ്റ്റ് കണ്ടു, അങ്ങനത്തെ കാര്യങ്ങളൊന്നും ഇല്ല'. അതായത് ഒരു ആശ്വാസ വചനം പറയാനായിട്ട് ഈ സിനിമ ഇന്‍ഡസ്ട്രിയില് 'ചേച്ചി, അമ്മ, ആന്റി' എന്നൊക്കെ വിളിക്കുന്ന ഒരുപാട് പേരുണ്ട്. അത് അയച്ചത് ഇന്നലെ രാത്രി എനിക്ക് കിട്ടുന്നത് ശ്രീ മമ്മൂട്ടിയുടേതാണ്. എന്റെ മക്കളോടു ഞാന്‍ ഇതൊക്കെ രാത്രി പറഞ്ഞു, മറക്കരുത് എന്ന് പറഞ്ഞു ഞാന്‍. അവിടെ അദ്ദേഹം ജാതിയും മതവും ഒന്ന് നോക്കിയില്ല. ഇന്ന് പെരുന്നാളാണ്. വീട്ടിലെ തിരക്കുകള്‍ ഊഹിക്കാമല്ലോ, പോട്ടെ, എന്തെങ്കിലും ആകട്ടെ. മക്കളും കൊച്ചുമക്കളുമൊക്കെ ആയിട്ട് അദ്ദേഹം എവിടെയോ സുഖമായി ഇരിക്കുന്നു. പക്ഷേ അതിനിടയിലും ഈ ആവശ്യമില്ലാത്ത ആരോപണങ്ങള്‍ കാണുമ്പോള്‍ 'മല്ലിക ചേച്ചിക്ക് ഒരു പ്രയാസം തോന്നുമായിരിക്കും' എന്നൊരു തോന്നലെങ്കിലും മനുഷ്യത്തപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് സാധിച്ചില്ലേ. വേറെ ആരും വിളിച്ചിട്ടില്ലല്ലോ?,' മല്ലിക പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, പൃഥ്വി ചതിച്ചെന്ന് മോഹൻലാൽ പറഞ്ഞിട്ടില്ല: മല്ലിക സുകുമാരൻ