Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരില്‍ 22കാരന്റെ മരണകാരണം മങ്കിപോക്‌സ് ആണെന്ന് സംശയം!

തൃശൂരില്‍ 22കാരന്റെ മരണകാരണം മങ്കിപോക്‌സ് ആണെന്ന് സംശയം!

സിആര്‍ രവിചന്ദ്രന്‍

, ശനി, 30 ജൂലൈ 2022 (21:03 IST)
തൃശൂരില്‍ 22കാരന്റെ മരണകാരണം മങ്കിപോക്‌സ് ആണെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22കാരനാണ് മരിച്ചത്. യുഎഇയില്‍ നിന്ന് 21നാണ് ഇയാള്‍ നാട്ടിലെത്തിയത്. മൂന്നുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. 
 
അതേസമയം രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തിലൂടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും