തിരുവനന്തപുരത്ത് ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് യുവാവ് തീകൊളുത്തി മരിച്ചു
, ശനി, 30 ജൂലൈ 2022 (18:51 IST)
വര്‍ക്കലയില്‍ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് യുവാവ് തീകൊളുത്തി മരിച്ചു. തിരുവനന്തപുരം കരമന സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. ഇയാള്‍ തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഭാര്യ വീട്ടില്‍ വച്ചായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങള്‍ മൂലം അകന്നു കഴിയുകയായിരുന്നു ഇയാള്‍. ഇന്നലെ ഭാര്യ വീട്ടിലെത്തുമ്പോള്‍ ആക്രമണം ഭയന്ന് ഭാര്യ വീട്ടിനുള്ളില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. പിന്നാലെയാണ് തീ ആളിപ്പടരുന്നത് ശ്രദ്ധിച്ചത്. ഇയാള്‍ക്ക് 90 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിയത്.
Follow Webdunia malayalam
അടുത്ത ലേഖനം