വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പോക്‌സോ കേസില്‍ മോണ്‍സന്‍ കുറ്റക്കാരനെന്ന് കോടതി. 2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ ശിക്ഷ ഉടന്‍ വിധിക്കുമെന്നാണ് വിവരം. എന്നാല്‍ തട്ടിപ്പുകേസില്‍ താന്‍ രക്ഷപ്പെടുമെന്ന് കണ്ടപ്പോള്‍ പൊലീസ് മനപ്പൂര്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് മോണ്‍സന്‍ പറഞ്ഞത്.
2022മാര്‍ച്ചിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്ന് പറഞ്ഞുമാണ് പീഡനം നടത്തിയത്.