Publish Date: Thu, 03 Jun 2021 (08:47 IST)
Updated Date: Thu, 03 Jun 2021 (08:53 IST)
കാലവര്‍ഷം ഇന്നാരംഭിക്കും. ഇതേത്തുടര്‍ന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. മധ്യകേരളത്തിലാണ് മഴ. വരും ദിവസങ്ങളിലും ഇവിടെ തന്നെ മഴ ലഭിക്കാനാണ് സാധ്യത.
ഇത്തവണ ദക്ഷിണേന്ത്യയില്‍ 93 മുതല്‍ 107 ശതമാനം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേരളത്തില്‍ പ്രളയ സാധ്യതയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീരീക്ഷണം നടത്തുന്നുണ്ട്.