സംസ്ഥാനത്ത് ജൂണ്‍ അഞ്ചുമുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാലുദിവസം വൈകിയായിരിക്കും കാലവര്‍ഷം ആരംഭിക്കുന്നത്. കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് മഴയെത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും രണ്ടുദിവസം വൈകി എട്ടിനാണ് മഴ ആരംഭിച്ചത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ടെന്നും ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവര്‍ഷത്തിന്റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.