Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

37 വയസിനിടെ ഏഴ് പ്രസവം, കുട്ടിയെ വിറ്റ കേസിൽ അമ്മ അറസ്റ്റിൽ

Mother
, തിങ്കള്‍, 8 മെയ് 2023 (09:47 IST)
തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശിനി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അഞ്ജു. ഇവരുടെ ആൺ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അഞ്ജു ഒളിവിൽ കഴിയുന്ന ഇടം മനസിലായത്.
 
അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുട്ടിയെ വിറ്റതെന്ന് യുവതി പോലീസിനോട് പറഞ്ഞു. 37 വയസിനിടയിൽ ഇവർ 7 കുഞ്ഞുങ്ങളെ പ്രസവിച്ചെന്നാണ് ഇവർ പോലീസിനോട് നൽകിയ മൊഴി. ഇതിൽ ആദ്യ 2 കുട്ടികൾ ഭർത്താവിനൊപ്പവും 3 കുട്ടികൾ ഇവരുടെ ഒപ്പവുമാണ്. ഒരു കുട്ടി മരിച്ചുപോകുകയും ഒരു കുട്ടിയെ വിൽക്കുകയും ചെയ്തുവെന്നാണ് മൊഴി. പോലീസ് ഈ വിവരം വിശദമായി അന്വേഷിക്കും. തിരുവനന്തപുർഅം തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് ജനിച്ച നാലാം ദിവസം യുവതി കൈമാറിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർകളക്ഷൻ- വന്ദേഭാരത് 6 ദിവസം കൊണ്ട് 2.7 കോടി നേടി