Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

എ കെ ജെ അയ്യർ

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (13:38 IST)
കൊല്ലം പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ വാഹനമിടിച്ചു മരിച്ചു. നിലമേല്‍ മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. ക്രിസ്മസ് ദിനമായ ഇന്ന് രാവിലെ എം.സി.റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.
 
 അപകടം നടന്നയുടന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമുണ്ടായി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വെച്ച് മറ്റൊരു അപകടം നടന്നിരുന്നു. സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ