Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

അഭിറാം മനോഹർ

, ബുധന്‍, 25 ഡിസം‌ബര്‍ 2024 (11:17 IST)
കൊച്ചിയില്‍ സ്പായില്‍ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 8 സ്ത്രീകളും 4 പുരുഷന്മാരുമടങ്ങൊയ സംഘത്തെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവന്‍ റോഡിലുള്ള സ്പായില്‍ നിന്നുമാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
 
മോക്ഷാ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവില്‍ ലൈംഗിക വ്യാപരമാണ് നടന്നിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഓണ്‍ലൈനിലൂടെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണ്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ