'ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ 2002ൽ ഗുജറാത്തിൽ വംശീയഹത്യ നടക്കില്ലായിരുന്നു'; മമ്മൂട്ടിയുടെ വാക്കുകൾ ഓർമ്മപ്പെടുത്തി മുഹമ്മദ് റിയാസ്
ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കുറ്റ‌്യാടിയില്‍ ബിജെപി നടത്തിയ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കില്‍ 2002 ല്‍ ഗുജറാത്ത് വംശീയഹത്യ നടക്കുമായിരുന്നില്ലെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞതായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്.ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കുറ്റ‌്യാടിയില്‍ ബിജെപി നടത്തിയ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിൽ നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുമ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന ഡിവൈഎഫ്‌ഐ വിദ്യാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ അനുഭവം മുഹമ്മദ് റിയാസ് പങ്കുവച്ചത്.
2002 ലെ ഗുജറാത്ത് വംശീയഹത്യക്ക് ശേഷം നടന്ന ഡിവെെഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി താനും പങ്കെടുത്തിരുന്നു എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ചെന്നൈയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് നടന്‍ മമ്മൂട്ടിയാണ്. അന്ന് മമ്മൂട്ടി ഗുജറാത്ത് കലാപത്തെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചെന്ന് മുഹമ്മദ് റിയാസ് വെളിപ്പെടുത്തുന്നു.
https://www.facebook.com/msmworldwide/videos/2542001172593016/