Select Your Language

Notifications

webdunia
webdunia
webdunia
webdunia

2018 ലെ മഹാപ്രളയത്തിനു ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ തുറന്നു !

2018 ലെ മഹാപ്രളയത്തിനു ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ തുറന്നു !
, വെള്ളി, 29 ഒക്‌ടോബര്‍ 2021 (08:32 IST)
2018 ലെ മഹാപ്രളയത്തിനു ശേഷമാണ് വീണ്ടും മുല്ലപ്പെരിയാര്‍ ഡാം തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. രണ്ട് ഷട്ടറുകളാണ് നിലവില്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്പില്‍വേയിലെ 3,4 ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ജലനിരപ്പ് 138.40 അടിയായി ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. സുരക്ഷ മുന്‍നിര്‍ത്തി ഡാം പരിസരത്തെ 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍